വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് പണം കവര്‍ന്ന മിനിസ്‌ക്രീന്‍ താരം അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് പണം കവര്‍ന്ന മിനിസ്‌ക്രീന്‍ താരം അറസ്റ്റില്‍. എം. 80മൂസ എന്ന സീരിയലിലൂടെ പ്രശസ്തനായ കോഴിക്കോട് പേരാമ്പ്ര സ്വദേശി അതുല്‍ ശ്രീവ(20)യെയാണ് കസബ പൊലിസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ പരാതിയിലാണ് കേസെടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!