മഞ്ജുവിന് ചെയ്ഞ്ച് വേണം, സിനിമയ്ക്ക് പുറത്തെന്തെങ്കിലും ചെയ്യണം…

manju warrier 1നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മടങ്ങിവരവ് നടി മഞ്ജു വാര്യര്‍ മോശമാക്കിയിട്ടില്ല… ഏഴാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നടിയിപ്പോള്‍. എന്നാല്‍, സിനിമ മാത്രം പോരെന്ന നിലപാടിലാണ് നടി. സിനിമയ്ക്ക് പുറത്ത് നാടകത്തില്‍ ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ്.

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി കാവാലം നാരായണപ്പണിക്കര്‍ ഒരുക്കുന്ന സംസ്‌കൃത നാടകത്തില്‍ ശകുന്ദളയുടെ വേഷം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജുവാര്യര്‍. സിനിമയ്ക്ക് പുറമേ മറ്റെന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് നടിയെ തന്റെ നാടകത്തില്‍ എത്തിച്ചതെന്ന് കാവാലം നാരായണ പണിക്കര്‍ പറയുന്നു. മഞ്ജുവിന്റെ കരിയറിലെ ഒരു വെല്ലുവിളി കൂടിയായിരിക്കും ഈ കഥാപാത്രമെന്നും കാവാലം പറഞ്ഞു. സിനിമയുടെ തിരക്കുകള്‍ക്കിടയിലും മഞ്ജു കഥപാത്രത്തെ അവതരിപ്പിക്കാനായി സംസ്‌കൃതം പഠിക്കുകയാണത്രേ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!