പ്ലാവില്‍ തൊട്ടാല്‍ കുട്ടന്‍പിള്ള കൈവെട്ടും

0

‘തള്ളേ പിള്ളേ’ വിളിച്ചെത്തി കോമാളിവേഷങ്ങള്‍ ഒരുപാട് ചെയ്‌തെങ്കിലും അഭിനയജീവിതത്തിലെ വഴിത്തിരിവിലാണ് സുരാജ് വെഞ്ഞാറമൂട്. ഇറങ്ങുന്ന ഓരോ ചിത്രത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. വീട്ടുമുറ്റത്തെ പ്ലാവിനെ സ്‌നേഹിക്കുന്ന കുട്ടന്‍പിള്ളയെന്ന കഥാപാത്രമായി സുരാജ് നിറയുന്ന ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംസ്ഥാനസര്‍ക്കാര്‍ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുംമുമ്പ് തന്നെ കുട്ടന്‍പിള്ള പ്ലാവിനെ സ്‌നേഹിച്ചുതുടങ്ങിയതാണെന്ന് തോന്നുന്നു. പ്ലാവ് മുറിക്കാനാരേലും വന്നാല്‍ ആ കൈ വെട്ടുമെന്ന കുട്ടന്‍പിള്ളയുടെ ഭീഷണിയിലാണ് ട്രെയിലര്‍ അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here