വിനായകന്‍ മികച്ച നടന്‍, രജിഷ വിജയന്‍ നടി; മാന്‍ഹോള്‍ മികച്ച ചിത്രം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാന്‍ ഹോള്‍ ആണ് മികച്ച ചിത്രം. മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സന്റാണ് മികച്ച സംവിധായിക. കമ്മട്ടിപ്പാടം എന്ന സിനിമയിലെ അഭിനയത്തിനു വിനായകനു മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.

രജിഷ വിജയനാണ് മികച്ച നടി. ചിത്രം അനുരാഗ കരിക്കിന്‍വെള്ളം. മന്ത്രി എകെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മറ്റു പുരസ്‌കാരങ്ങള്‍: 

നവാഗത സംവിധായകന്‍: ഷാനവാസ് എം ബാവക്കുട്ടി( കിസ്മത്ത്)
തിരക്കഥാകൃത്ത്: ശ്യാം പുഷ്‌കരന്‍( മഹേഷിന്റെ പ്രതികാരം)
മികച്ച സ്വഭാവ നടന്‍: മണികണ്ഠന്‍ ( കമ്മട്ടിപ്പാടം)
മികച്ച സ്വഭാവനടി: വികെ കാഞ്ചന

സലിം കുമാര്‍ (കറുത്ത ജൂതന്‍) ആണ് മികച്ച കഥാകൃത്ത്. കോലുമിട്ടായി മികച്ച കുട്ടികളുടെ ചിത്രം. മികച്ച ബാലതാരം ചേതന്‍ ജയലാല്‍(ഗപ്പി).

എം.ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. ചിത്രം കാംബോജി. ഒ.എന്‍.വിയാണ് മികച്ച ഗാനരചയിതാവ്(കാംബോജി). സൂരജ് സന്തോഷ് ആണ് മികച്ച പിന്നണി ഗായകന്‍. ചിത്ര മികച്ച പിന്നണി ഗായിക.

എന്‍.ജി.റോഷന്‍ ആണ് മികച്ച മേക്കപ്പ് മാന്‍. സിനിമ മുതല്‍ സിനിമ വരെ മികച്ച സിനിമാ ഗ്രന്ഥമായി തിരഞ്ഞെടുത്തു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!