തളിപ്പറമ്പ് രാജവാജേശ്വര ക്ഷേത്രത്തില്‍ കാവ്യാ മാധവനു വേണ്ടി പൊന്നുംകുടം നേര്‍ച്ച

തളിപറമ്പ്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും ഭര്‍ത്താവുമായ ദിലീപ് പോലീസ് കസ്റ്റഡിയില്‍ തുടരുന്നതിനിടെ കാവ്യയും കുടുംബവും കണ്ണൂരിലെത്തി. മാതാപിതാക്കളും സഹോദരനും തളിപ്പറമ്പ് രാജരാജേശ്വര അടക്കമുള്ള ക്ഷേത്രങ്ങളില്‍ വഴിപാടു നടത്തി. വ്യാഴാഴ്ച രാത്രി ഏട്ടോടെയാണ് കാവ്യയുടെ അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, സഹോദരനും കുടുംബവും അടങ്ങിയ സംഘം രാജരാജേശ്വര ക്ഷേത്രത്തിലെത്തിയത്. സര്‍വൈശ്വര്യ സിദ്ധിക്കും ഉദ്ദിഷ്ടകാര്യ ലബ്ദിക്കുമായി നടത്തുന്ന വഴിപാടായ പൊന്നും കുടം വച്ചു തൊഴല്‍ നടത്തിയാണ് സംഘം മടങ്ങിയത്. കാവ്യയുടെയും ശ്യാമളയുടെയും പേരിലായിരുന്നു വഴിപാട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!