അരങ്ങില്‍ മഞ്ജുവിനെ ശകുന്തളായി കാണാതെ യാത്രയായി; അന്ത്യവിശ്രമം തീരുമാനിച്ച പ്രകാരം തറവാട്ടില്‍

kavalam 1നടി മഞ്ജു വാര്യരെ സംസ്‌കൃത ശാകുന്തളത്തിലെ നായികയാക്കി അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അവസാന നാളുകളില്‍ കാവാലം. ചാലയില്‍ തറവാട്ടു മുറ്റത്ത് അഞ്ജു അരങ്ങേറിയാലും കാണാനിനി കാലാവമുണ്ടാകില്ല.

ദുഷ്യന്ത മഹാരാജാവിന്റെ ശകുന്തളയുടെ രൂപഭാവങ്ങളിലേക്ക് മഞ്ജുവിനെ എത്തിക്കാനുള്ള പരിശ്രമങ്ങളിലായിരുന്നു അവസാന നാളുകളില്‍ കാവാലം. സംസ്‌കൃത നാടകങ്ങളുടെ ചിട്ടവട്ടങ്ങളില്‍ വിട്ടുവീഴ്ച വരുത്താതെയുള്ള അവതരണ രീതി. നേരത്തെ അവതരിപ്പിച്ചിരുന്ന നാടകമായിരുന്നിട്ടും മഞ്ജു അരങ്ങിലെത്തുന്ന സാഹചര്യത്തില്‍ പ്രത്യേക പരിശീലന ക്യാമ്പും തുടങ്ങിയിരുന്നു. ആരോഗ്യ സ്ഥിതി വഷളായപ്പോഴും ക്യാമ്പ് മുടക്കാന്‍ കാവാലം അനുവദിച്ചിരുന്നില്ല. പ്രിയ ശിഷ്യന്‍ ഗിരീഷ് സോപാനത്തെ പരിശീലനത്തിന്റെ മേല്‍നോട്ടംkavalam 3 ഏല്‍പ്പിക്കുകയും ചെയ്തു. തറവാട്ട് മുറ്റത്ത് നാടകം അവതരിപ്പിക്കണമെന്ന് നിര്‍ദേശം മഞ്ജു മുന്നോട്ടു വച്ചപ്പോള്‍ നിറഞ്ഞ സന്തോഷമായിരുന്നത്രേ കാവാലത്തിന്. ഇനി അതുസംഭവിച്ചാലും കാണാന്‍ നാടന്‍ കലകളകുടെ ആ കാവലാളുണ്ടാകില്ല.

നെടുമുടി വേണുവിനെ പ്രധാന വേഷത്തിലവതരിപ്പിച്ച് കുഞ്ചന്‍ നമ്പ്യാരെ അരങ്ങിലെത്തിക്കാനുള്ള ശ്രമങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയാതെയാണ് യാത്ര. ഈ നാടകം അദ്ദേഹം എഴുതി പൂര്‍ത്തിയാക്കിയിരുന്നു. മൂത്ത മകന്‍ ശ്രീഹരിയുടെ ആകസ്മിക നിര്യാണം അദ്ദേഹത്തിന് എന്നും തീരാവേദനയായിരുന്നു. സോപാനം ട്രൂപ്പിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ശ്രീഹരിയാണ് എല്ലാ പരിപാടികളഒം നിയന്ത്രിച്ചിരുന്നതും. എവിടൊക്കെ പോയാലും അന്ത്യവിശ്രമം മകനൊപ്പം തറവാട്ടില്‍ തന്നെ വേണമെന്ന് അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!