കലാഭവന്‍ മണിയുടെ മരണം: സഹായികള്‍ക്ക് നുണപരിശോധന

mani 4തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സഹായികളെ നുണപരിശോധനക്ക് വിധേയമാക്കും. മണിയെ അവശനിലയില്‍ കണ്ടതിന്റെ തലേ ദിവസം വിശ്രമകേന്ദ്രമായ പാഡിയിലുണ്ടായിരുന്നവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. റൂറല്‍ എസ്പി നിശാന്തിനിയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായി. അതേസമയം കേസ് സിബിഐക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ റൂറല്‍ എസ്പി നിശാന്തിനിയെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ ശക്തിപ്പെടുത്താനാണ് തീരുമാനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!