കലാഭവന്‍ അബി അന്തരിച്ചു

കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുവാറ്റുപുഴ സ്വദേശിയായ ഹബീബുള്ള, അബി എന്ന പേരിലായിരുന്നു മിമിക്രി വേദികളില്‍ നിറഞ്ഞിരുന്നത്. സിനിമയിലും ഇതാവര്‍ത്തിക്കപ്പെട്ടു. യുവനടന്‍ ഷൈന്‍ നിഗം മകനാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!