ജീന്‍ പോളിനെതിരെ നടി നല്‍കിയ കേസ് ഒത്തുതീരില്ല

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ നടിയോട് മോശമായി പെരുമാറിയ സംഭവം ഒത്തുതീര്‍ക്കാനാവില്ല. ബോഡി സബ്ലിംഗും അശ്ലീല സംഭാഷവും ക്രിമിനല്‍ കുറ്റമാണെന്നും അത് ഒത്തു തീര്‍ക്കാനാകില്ലെന്നുമാണ് പോലീസ് നിലപാട്. ഇക്കാര്യം എറണാകുളം സെഷന്‍സ് കോടതിയെ പോലീസ് അറിയിക്കും. എന്നാല്‍, പരാതിയിലുള്ള സാമ്പത്തിക ആരോപണങ്ങള്‍ ഒത്തുതീര്‍ക്കാന്‍ സാധിക്കും. ജീന്‍ പോള്‍ ലാലിനും മറ്റു മൂന്നു പേര്‍ക്കും എതിരെ നല്‍കിയ പരാതി പിന്‍വലിക്കുകയാണെന്ന് നടി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഹണി ബി 2 ല്‍ അഭിനയിച്ച നടിയാണ് പരാതിക്കാരി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!