സഞ്ജയ് ദത്ത് വ്യാഴാഴ്ച മോചിതനാകും; ആഘോഷമാക്കാന്‍ ആരാധകര്‍

sanjay dathപൂനൈ: ആയുധം കൈവശം വച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍ മോചിതനാകും. യര്‍വാഡ ജയിലില്‍ നിന്നും വ്യാഴാഴ്ച രാവിലെ സഞ്ജയ് ദത്തിനെ മോചിതനാക്കുമെന്നാണ് റിപ്പോര്‍ട്ട്.

56 വയസുള്ള സഞ്ജയ് ദത്ത് 2007ലാണ് ജയിലിലായത്. 1993ലെ മുംബൈ സ്‌ഫോടന കേസില്‍ ഉള്‍പ്പെട്ടവരുടെ കൈയില്‍ നിന്നും ആയുധം വാങ്ങി കൈവശം സൂക്ഷിച്ചതിനാണ് പിടിയിലായത്. 18 മാസം തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞ ദത്ത് പിന്നീട് പുറത്തിറങ്ങി. കുറ്റവാളിയാക്കിയതിനെതിരെ 2013വരെ നിയമയുദ്ധം നടത്തി. 2013 മാര്‍ച്ചില്‍ വീണ്ടും ജയിലില്‍ അടയ്ക്കപ്പെട്ടു.

രാവിലെ ഒമ്പതിന് പുറത്തിറങ്ങുന്ന സഞ്ജയ് ദത്തിനെ സ്വീകരിക്കാന്‍ ഭാര്യയും മക്കളും മടക്കമുള്ള കുടുംബാംഗങ്ങള്‍ ജയിലിലെത്തും. എന്നാല്‍, ജയിലിനു മുന്നില്‍ സ്വീകരണം ഒരുക്കാനുള്ള നീക്കത്തെ അധികൃതര്‍ എതിര്‍ത്തിട്ടുണ്ട്. അതേസമയം സഞ്ജയ് ദത്തിന്റെ ജയില്‍ മോചനത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍.

മോചനം ആഘോഷിക്കാന്‍ സൗത്ത് മുംബൈയിലെ നൂര്‍ മുഹമ്മദി ഹോട്ടലില്‍ സൗജന്യമായി ‘ചിക്കന്‍ സഞ്ജു ബാബ’ വിളമ്പുമെന്ന് ഉടമ പ്രഖ്യാപിച്ചു. 1986 ല്‍ ദത്താണ് കട ഉദ്ഘാടനം ചെയ്തത്. സ്ഥിരം സന്ദര്‍ശകനായ ദത്ത് 2010ല്‍ ഒരു സ്‌പെഷല്‍ ചിക്കന്‍ വിഭവത്തിന്റെ കൂട്ട് ഖാലിദിന് നല്‍കി. ദത്തിന്റെ അനുവാദത്തോടെ അതിന് ചിക്കന്‍ സഞ്ജു ബാബ എന്ന് ഖാലിദ് പേരിടുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചമുതല്‍ രാത്രി വരെയാണ് ആരാധകര്‍ക്ക് സൗജന്യമായി ചിക്കന്‍ സഞ്ജു ബാവ വിതരണം ചെയ്യുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!