രണ്ടാദിനത്തില്‍ ശ്രദ്ധാകേന്ദ്രമായി ജഗതി

തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാദിനത്തില്‍ നടന്‍ ജഗതി ശ്രീകുമാര്‍ ശ്രദ്ധാകേന്ദ്രമായി.  മലയാള ചിത്രങ്ങളുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തുന്ന പ്രത്യേക ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്യാനാണ് ജഗതി മേളയില്‍ എത്തിയത്. ടാഗോര്‍ തിയേറ്ററിലെ പവലിയനില്‍ ഒരുക്കിയിട്ടുള്ള വിഷ്വല്‍ ഇന്‍സ്റ്റാലേഷനാണ് ജഗതി ഉദ്ഘാടനം ചെയ്തത്.  ആദ്യകാല സിനിമാ നോട്ടീസുകള്‍, പോസ്റ്ററുകള്‍, പാട്ടു പുസ്തകങ്ങള്‍ തുടങ്ങിയവയും പുതിയകാല രീതികളും സമന്വയിപ്പിച്ച വീഡിയോ ഇന്‍സ്റ്റലേഷന്‍ ഡിസൈനേഴ്‌സ് ആറ്റിക് ആറ്റിക് എന്ന പേരിലാണ് ഒരുക്കിയത്.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!