ജഗന്നാഥ വര്‍മ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാ താരം ജഗന്നാഥ വര്‍മ (78) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യ സഹചമായ അസുഖത്തെ ത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച കഥകളി കലാകാരനുമായിരുന്നു. ന്യൂഡല്‍ഹി, ലേലം, പത്രം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 1939 മെയ് ഒന്നിന് ചേര്‍ത്തലയിലായിരുന്നു ജനനം. 1963ല്‍ കേരള പൊലിസില്‍ ചേര്‍ന്നു. പിന്നീട് എസ്.പിയായി വിരമിക്കുകയായിരുന്നു. സിനിമാ നടന്‍ മനു വര്‍മ മകനും സംവിധായകന്‍ വിജി തമ്പി മരുമകനുമാണ്. കഥകളി കലാകാരന്‍ കെ.എന്‍ സുരേന്ദ്രനാഥ വര്‍മ സഹോദരനാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!