ഓഖി: ചലച്ചിത്ര മേളയില്‍ ആഘോഷ പരിപാടികള്‍ ഉപേക്ഷിച്ചു

ഓഖി: ചലച്ചിത്ര മേളയില്‍ ആഘോഷ പരിപാടികള്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് അടക്കമുള്ള ആഘോഷ പരിപാടികള്‍ ഉപേക്ഷിച്ചു. സ്‌ക്രീനിംഗ് അല്ലാതെ മറ്റു കലാപരിപാടികള്‍ ഒന്നും നടത്തേണ്ടതില്ലെന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും പാസ് വിതരണവും കഴിഞ്ഞ ദിവസം മാറ്റിവച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!