കമല്‍ ഹാസനും ഗൗതമിയും വേര്‍പിരിഞ്ഞു

kamal-haasan-and-gautamiചെന്നൈ: 13 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് വിരാമമേകി കമല്‍ ഹാസനും ഗൗതമിയും വേര്‍പിരിഞ്ഞു. ഇരുവരും തമ്മിലുള്ള ലിവിംഗ് ടുഗദര്‍ ബന്ധം ഉപേക്ഷിക്കുന്നതായി ഗൗതമി തന്റെ ബ്ളോഗിലൂടെയാണ് അറിയിച്ചത്. ഏറെ ഹൃദയവേദനയോടെയാണ്  ഈ വിവരം പങ്കുവെക്കുന്നതെന്നും 17 വയസ്സുള്ള മകളുടെ അമ്മയായ തനിക്ക് മകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഗൗതമി
ബ്ളോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

എഞ്ചിനീയറിംഗ് പഠനം നിര്‍ത്തി സിനിമയിലെത്തിയ ഗൗതമി, ‘അപൂര്‍വ സഹോദരങ്ങള്‍’ സിനിമാ സെറ്റില്‍ 1982 ലാണ് കമല്‍ ഹാസനെ കണ്ടുമുട്ടിയത്. 1998 ല്‍ ബിസിനസുകാരനായ സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തു. ഒരു മകള്‍, സുബ്ബലക്ഷ്മി. 1999 ല്‍ വേര്‍ പിരിഞ്ഞു. സ്തനാര്‍ബുദം വന്നപ്പോള്‍, കമല്‍, അവരെ ജീവിതത്തില്‍ കൂട്ടി. മലയാളത്തില്‍ ഹിസ്‌ഹൈനസ് അബ്ദുള്ള, ധ്രുവം, ഡാഡി, സുകൃതം എന്നീ സിനിമകളില്‍ അഭിനയിച്ച ഗൗതമി, ഒടുവില്‍ കമലിനൊപ്പം വന്നത്, ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പായ ‘പാപനാശ’ത്തിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!