‘ലേറ്റ് മാരേജി’ന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

‘ലേറ്റ് മാരേജി’ന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അഭിനയിച്ച, മണ്ണും മരങ്ങളും നശിപ്പിക്കുന്ന ഭൂമാഫിയകള്‍ക്കെതിരായ പോരട്ടത്തിന്റെ കഥ പറയുന്ന കുട്ടികളുടെ ചിത്രം ‘ഭൂമിയുടെ മക്കള്‍’ക്കുശേഷം മനു സി കണ്ണൂരും കൂട്ടരും ഒരുക്കുന്ന ‘ലേറ്റ് മാരേജി’ന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വൈകി വിവാഹിതനാകുന്ന ഒരാളുടെ ജീവിതം വരച്ചുകാട്ടുന്ന സിനിമയുടെ പൂജ തിരുവനന്തപുരത്ത് നടന്നു.
ഹോട്ടല്‍ അപ്പോളോ ഡിമോറിയല്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.കെ. ബാലന്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, കരമന ജയന്‍, പിന്നണി ഗായകന്‍ പട്ടം സനിത്ത്, ജ്യോതി ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മനു സി കണ്ണൂരും സതീഷ് വെള്ളനാടും സംയുക്തമായിട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ച് ആദ്യവാരം ആരംഭിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!