ദിലീപും കാവ്യയും വിവാഹിതരാകുന്നു

ദിലീപും കാവ്യയും വിവാഹിതരാകുന്നു

dileep-kaviyaകൊച്ചി: നടന്‍ ദിലീപും നടി കാവ്യ മാധവനും വിവാഹിതരാകുന്നു. സിനിമയിലല്ല, ജീവിതത്തില്‍ തന്നെ. വളതെ നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് എറണാകുളം കല്ലൂര്‍ വേദാന്ത ഹോട്ടലില്‍ ഇന്ന് ഇരുവരുടെയും വിവാഹ ചടങ്ങ് നടക്കും. അടുത്ത സുഹൃത്തുകള്‍ക്കു മാത്രമാണ് ക്ഷണം.

ഇരുപത്തിയൊന്നു സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഇതിലധികവും ഇവര്‍ ജോഡികളായിരുന്നു. പൂക്കാലം വരവായിയെന്ന കമല്‍ ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു കാവ്യയുടെ സിനിമാ പ്രവേശനം. ഇതേ ചിത്രത്തില്‍ ദിലീപ് സഹസംവിധായകനായിരുന്നു.

1998 ഒക്‌ടോബറില്‍ 20 നായിരുന്നു ദിലീപ്- മഞ്ജു വാര്യര്‍ വിവാഹം നടന്നത്. കാവ്യയുടെ വിവാഹമോചനത്തിനു പിന്നാലെ, 16 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാന്‍ ദിലീപും മഞ്ജു വാര്യരും കോടതിയില്‍ എത്തിയിരുന്നു. സംയുക്ത ഹര്‍ജി 2015 ജനുവരി 31ന് അനുവദിക്കപ്പെട്ടു. അതിനുശേഷം ഇരുവരും വീണ്ടും യോജിക്കുമെന്നും അല്ല കാവ്യ-ദിലീപ് വിവാഹം നിശചയിക്കപ്പെട്ടുവെന്നുമൊക്കെയുള്ള ഗോസിപ്പുകള്‍ പല തവണ പ്രചരിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!