കാവ്യ ദിലീപിനൊപ്പം കൊടുങ്ങല്ലൂരിലെത്തി…

കൊടുങ്ങല്ലൂര്‍: എവിടെയാണെന്ന അന്വേഷണങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമിടെ, ഭര്‍ത്താവ് ദിലീപിനൊപ്പം നടി കാവ്യാ മാധവന്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുത ശേഷമാണ് ഇരുവരും മടങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രം തുറന്നയുടന്‍, മുന്‍കൂട്ടി അറിയിക്കാതെയാണ് ഇരുവരും എത്തിയത്. ശത്രുസംഹാര പുഷ്പാഞ്ചലി അടക്കമുള്ള വഴിപാടുകള്‍ നടത്തിയശേഷം അഞ്ചോടെ ഇരുവരും മടങ്ങുകയായിരുന്നു. ഇടയ്ക്കിടെ ദിലീപ് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ടായിരുന്നെങ്കിലും, കാവ്യയുമായുളള്ള വിവാഹശേഷം ഇതാദ്യമായാണ് എത്തുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!