നടി മിത്ര കുര്യനെതിരെ പോലീസ് കേസെടുത്തു

actress-mitra-kurianപെരുമ്പാവൂര്‍: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ രാമദാസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടി മിത്ര കുര്യനും ഒപ്പമുണ്ടായിരുന്നവര്‍ക്കു എതിരെ പോലീസ് കേസെടുത്തു. കെ.എസ്.ആര്‍.ടി.സി. വളപ്പില്‍ സ്വകാര്യ വാഹനം പ്രവേശിപ്പിക്കാന്‍ പാടില്ലെന്നിരിക്കെ, മിത്രയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ ബസ് സ്റ്റാന്‍ഡില്‍ കയറ്റിയതിനാണ് നടപടി. മൂന്നു മാസംവരെ തടവും 500 രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഞായറാഴ്ചയാണ് സംഭവം.

മിത്ര സഞ്ചരിച്ചിരുന്ന കാറില്‍ തിരുവമ്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഉരസിയെന്നും ഇതേ തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന് എത്തിയ മിത്രയും സംഘവും ഡ്രൈവറേയും കണ്‍ട്രോളറെയും മര്‍ദ്ദിച്ചെന്നാണ് പരാതി. ഇരുവരും ചികിത്സ തേടിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!