പണം നല്‍കാതിരുന്നത് ജോലി പൂര്‍ത്തിയാക്കാത്തതിനാല്‍, അഭിനയിക്കാന്‍ അറിയില്ല, നടി സാഹചര്യം മുതലെടുക്കുന്നു: ലാല്‍

കൊച്ചി: ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണ് നടിക്ക് പ്രതിഫലം കൊടുക്കാതിരുന്നതെന്ന് സംവിധായകന്‍ ലാല്‍. ഹണി ബീ ടു എന്ന സിനിമയില്‍ ഒരു സീനില്‍ അഭിനയിക്കാനാണ് നടി വന്നത്. 50000 രൂപ പ്രതിഫലം പറഞ്ഞിരുന്നു. അഭിനയം ഒട്ടും നല്ലതായിരുന്നില്ല. പെണ്‍കുട്ടിയെ മാറ്റി പിന്നീട് വേറെ ഒരാളെ വെച്ചാണ് ബാക്കി ഭാഗം ചിത്രീകരിച്ചത്. ഇതാണ് പ്രതിഫലം നല്‍കാതിരുന്നത്.  പിന്നീട് പ്രതിഫലം നല്‍കിയില്ലെന്നു പറഞ്ഞു വക്കീല്‍ നോട്ടിസ് വരികയായിരുന്നു. ഇപ്പോള്‍ സാഹചര്യം മുതലെടുക്കുകയാണ് നടി. വാഗ്ദാനം ചെയ്ത പണം നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്നും ലാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ലൈംഗികചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ മകന്‍ ജീന്‍പോള്‍ അടക്കം നാലു പേര്‍ക്കെതിരെ കേസ് എടുത്തതിനു പിന്നാലെയാണ് ലാലിന്റെ വിശദീകരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!