കണ്ണേറില്‍ തകര്‍ന്ന് മത’വികാരം’; ഹൈദരാബാദില്‍ നിന്നും അഡാറ് കേസ്

കണ്ണേറില്‍ തകര്‍ന്ന് മത’വികാരം’; ഹൈദരാബാദില്‍ നിന്നും അഡാറ് കേസ്

മതവികാരങ്ങള്‍ എപ്പൊ വേണേലും പൊട്ടിയൊലിക്കാവുന്ന സ്ഥിതിയിലാണ് ഇന്ത്യാരാജ്യം. അതില്‍മാത്രം മതേതരത്വം പാലിക്കാന്‍ ഹിന്ദുമുസ്ലിംക്രിസ്ത്യന്‍ ഐക്യം ഒരുമിച്ചെഴുന്നേല്‍ക്കുന്നതാണ് സമകാലിക കാഴ്ച. ഒരൊറ്റ കണ്ണേറുകൊണ്ട് ഇന്റര്‍നെറ്റില്‍ തരംഗം തീര്‍ത്ത പ്രിയാവാര്യരുടെ ‘അഡാറ് ലൗ’ എന്ന ചിത്രത്തിലെ പാട്ടാണ് ഇത്തവണ പുലിവാല്‍ പിടിക്കുന്നത്.

മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്ന ഗാനമാണ് ‘മാണിക്യ മലരായ”തെന്ന് ആരോപിച്ചാണ് ഹൈദരാബാദിലെ പോലീസ് സ്‌റ്റേഷനില്‍ കേസെത്തുന്നത്. ഒരു പറ്റം മുസ്ലീം യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നെന്നാണ് ആരോപണം. മതവികാരം വ്രണപ്പെട്ടതെങ്ങനെയെന്നറിയാതെ ഞെട്ടിയിരിക്കായാണ് പ്രിയാവാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും അണിയറപ്രവര്‍ത്തകരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!