നയന്‍താരയെ മലര്‍ത്തിയടിച്ച് അനുഷ്‌ക

നയന്‍താരയെ മലര്‍ത്തിയടിച്ച് അനുഷ്‌ക

തെന്തിന്ത്യയില്‍ തിരക്കേറിയ താരമാണ് നമ്മുടെ നയന്‍താര. പറയുന്ന തുക കൊടുത്ത് നയന്‍സിനെ അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാക്കളുടെ നീണ്ടനിരയാണ് കാത്തിരിക്കുന്നതും. പ്രതിഫലക്കാര്യത്തില്‍ അഞ്ചുകോടിയില്‍ തൊട്ട നയന്‍താരയെ അനുഷ്‌കഷെട്ടി പിന്നിലാക്കിയെന്നാണ് വാര്‍ത്തകള്‍. ബാഗമതിയെന്ന ഹൊറര്‍ചിത്രം കോടികളുടെ കിലുക്കവുമായി മുന്നേറിയതും സമീപകാല ഹിറ്റുകളിലെ നായികയെന്നതുമാണ് അനുഷ്‌കയെ 5 കോടികടത്തിയത്. കൊട്ടിഘോഷിച്ചെത്തുന്ന നയന്‍സിന്റെ ചിത്രങ്ങള്‍ പണംവാരിപ്പടങ്ങളാകുന്നില്ലെന്നതാണ് നിര്‍മ്മാതാക്കള്‍ അനുഷ്‌ക ഷെട്ടിക്കുപിന്നാലെ കൂടാന്‍ കാരണമത്രേ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!