അമ്മയ്ക്ക് കത്ത് നല്‍കിയത് സംഘടനയുടെ നല്ല നടത്തിപ്പിന്: ഗണേഷ് കുമാര്‍

തിരുവനന്തപുരം: നടിയെ അക്രമിച്ച സംഭവുമായി ബന്ധപെട്ട് താരസംഘടന അമ്മയ്ക്ക് കത്ത് നല്‍കിയത് സംഘടനയുടെ നല്ല നടത്തിപ്പിന് വേണ്ടിയാണെന്ന് നടനും എം.എല്‍.എയുമായ  ഗണേഷ് കുമാര്‍. അമ്മയുടെ എക്സികൂട്ടീവ് യോഗത്തിന് മുന്‍പാണ് താന്‍ കത്ത് നല്‍കിയത്. കത്ത് യോഗത്തില്‍ പാരഗ്രാഫ് വീതം എടുത്ത് ചര്‍ച്ച ചെയ്തു. പ്രസിഡന്റ് ഇന്നസെന്റിനോട് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി മറുപടി ലഭിച്ചു. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും മറുപടി ലഭിക്കുകയും ചെയ്ത കത്തിനെ കുറിച്ച് ഇനി എന്താണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

താരസംഘടന അമ്മയ്ക്ക് നടിയെ അക്രമച്ചതുമായി ബന്ധപെട്ട് ഗണേഷ്കുമാര്‍ അയച്ച കത്ത് ചില ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഗണേഷിന്റെ പ്രതികരണം. പ്രസക്തി നഷ്ടപ്പെട്ട സംഘടന പിരിച്ചുവിടണമെന്നു വരെ ആവശ്യപ്പെട്ടിട്ടുള്ള കത്തില്‍ നടി ആക്രമിച്ചപ്പെട്ടപ്പോഴും നടന്‍ ആരോപണം നേരിട്ടപ്പോഴും ഇടപെടുന്നതില്‍ പരാജപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!