അമലാ പോള്‍ അമ്മറോളില്‍; അമ്മകനക്കിന്റെ ട്രെയിലര്‍ ഇറങ്ങി

ഗ്ലാമര്‍ റോളുകളില്‍ തിളങ്ങിയിരുന്ന അമലാ പോള്‍ തികച്ചും വ്യത്യസ്തമായ ഒരു വേഷത്തില്‍. അമ്മയായെത്തുന്ന തമിഴ് ചിത്രം അമ്മകനക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

വീട്ടു ജോലികള്‍ ചെയ്ത് ജീവിക്കുമ്പോഴും മകളെ മികച്ച നിലയില്‍ എത്തിക്കണമെന്നാഗ്രഹിക്കുന്ന അമ്മയുടെ വിചാര, വികാരങ്ങളാണ് സിനിമയിലുടനീളം. വിദ്യാഭാസ്യ യോഗ്യത കുറഞ്ഞ അമ്മ പിന്നീട് മകള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെ പഠിക്കാനെത്തുന്നുമുണ്ട്.

അമലയ്ക്കു പുറമെ സമുദ്രക്കനിയും രേവതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അശ്വതി അയ്യര്‍ തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ധനുഷും അനന്ദ് ലാലുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!