അവരുടെ കൂവലിനും പൊരുമാറ്റത്തിനും മാപ്പുപറഞ്ഞ് ഇന്നസെന്റ്; പങ്കില്ലെന്നാണ് ദിലീപ് പറയുന്നതെന്ന് വിശദീകരണം

അവരുടെ കൂവലിനും പൊരുമാറ്റത്തിനും മാപ്പുപറഞ്ഞ് ഇന്നസെന്റ്; പങ്കില്ലെന്നാണ് ദിലീപ് പറയുന്നതെന്ന് വിശദീകരണം

 

തൃശൂര്‍: താരസംഘടനയുടെ പത്രസമ്മേളത്തില്‍ മുകേഷും ഗണേഷും നടത്തിയ പ്രകടനത്തിലും കൂവലിലും മാപ്പു പറഞ്ഞ് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചെന്ന പ്രചരണം അദ്ദേഹം തള്ളി.

സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമാക്കിയ ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുന്നതല്ലെന്നും കൂട്ടിച്ചേര്‍ത്തു. പിടിച്ചുകൊണ്ടിരുത്തുന്നതാണ്. കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടപ്പോഴും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്നാണ് ദിലീപ് പറഞ്ഞതെന്ന് ഇന്നസെന്റ് പറഞ്ഞു. മുകേഷും മറ്റും മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതല്ല. ആവേശം കൊണ്ടു പറഞ്ഞുപോയതാണ്. എങ്കിലും അത് തെറ്റായിപ്പോയിയെന്ന് മനസിലാവുന്നു. ഗണേഷ് അയച്ച കത്തിലുള്ളതെല്ലാം പറഞ്ഞു തീര്‍ത്ത കാര്യങ്ങളാണ്.

ജനപ്രതിനിധിയെന്ന നിലയിലല്ല, ഒരംഗമെന്ന നിലയിലാണ് അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തത്. സംഘടന ഇരയായ നടിക്കൊപ്പമാണ്. മാധ്യമ പ്രവര്‍ത്തകര്‍ അമ്മയെ തെറ്റിദ്ധതിച്ചിരിക്കുകയാണ്. സംഘടനയില്‍ അംഗങ്ങളായ ആരെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ അപ്പോള്‍ വേണ്ട നടപടി കൈക്കൊള്ളുമെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!