നടുവേദന: ആശുപത്രിയിലായ ബച്ചന്‍ വീട്ടിലേക്ക്

നടുവേദന: ആശുപത്രിയിലായ ബച്ചന്‍ വീട്ടിലേക്ക്

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബോളിവുഡ് താരം അമിതാഭ്ബച്ചനെ ഡിസ്ചാര്‍ജ്ജ് ചെയ്തു. മുംബൈ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരുന്നത്. കടുത്ത കഴുത്തുവേദനയും നടുവേദനയുമായാണ് അമിതാഭ് എത്തിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ പതിവുള്ള പരിശോധനകള്‍ക്കായാണ് ബച്ചന്റെ ആശുപത്രിവാസമെന്നാണ് ബച്ചന്റെ കുടുംബം പറയുന്നത്. തുണി ഉപയോഗിച്ച് മുഖം മറിച്ചാണ് അദ്ദേഹം മടങ്ങിയത്. ഇതിന്റെ കാരണം വിശദീകരിച്ച് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!