നടി ഭാവന വിവാഹിതയാകുന്നു

actress bhavanaപ്രമുഖ തെന്നിന്ത്യന്‍ യുവനടിയും മലയാളിയുമായ ഭാവന വിവാഹിതയാകുന്നു. കന്നഡത്തിലെ പ്രമുഖ യുവ നിര്‍മ്മാതാവാണ് വരന്‍. ദീര്‍ഘനാളായി തങ്ങള്‍ പ്രണയത്തിലാണെന്നും ഈ വര്‍ഷം തന്നെ വിവാഹമുണ്ടായിരിക്കുമെന്നും താരം വെളിപ്പെടുത്തി.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ദീര്‍ഘ നാളത്തെ പ്രണയമാണ് പൂവണിയുന്നതെന്നും 2014 ല്‍ വിവാഹം കഴിക്കാനിരുന്നതാണെങ്കിലൂം തന്റെ ചില തിരക്കുകള്‍ കാരണം നീണ്ടു പോകുകയായിരുന്നെന്നും ഭാവന വ്യക്തമാക്കി. പുതിയചിത്രം ഹലോ നമസ്‌തേയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് വെളിപ്പെടുത്തല്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!