സംഘടനകള്‍ കൈവിടുന്നു; ദിലീപിനെ പുറത്താക്കി അമ്മ

സംഘടനകള്‍ കൈവിടുന്നു; ദിലീപിനെ പുറത്താക്കി അമ്മ

കൊച്ചി: ഒടുവില്‍ താരസംഘടനയായ അമ്മ ദിലീപിനെ കൈവിട്ടു. അമ്മയുടെ അടിയന്തര അവയിലബിള്‍ എക്‌സിക്യൂട്ടീവ് യോഗം ദിലീപിനെ ട്രഷറര്‍ സ്ഥാനത്തു നിന്നു മാത്രമല്ല, പ്രാഥമിക അംഗത്വത്തില്‍ നിന്നും പറത്താക്കി.

യോഗത്തില്‍ പങ്കെടുത്ത സൂപ്പര്‍ സ്റ്റാറുകളും യുവനിരയും ദിലീപിനെതിരെ കര്‍ശന നടപടി വേണമെന്ന നിലപാട് സ്വീകരിച്ചു. നടിക്കൊപ്പം ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കുമെന്നും അമ്മ വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക സംഘടനകളും ദിലീപിനെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞു. ദിലീപ് പ്രസിഡന്റായി അടുത്തിടെ രൂപീകരിച്ച സംഘടനയും കോഴിക്കോട്ട് അടിയന്തര യോഗം ചേരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!