എയര്‍പോര്‍ട്ടിലെ ഭക്ഷണകൊള്ള: അനുശ്രീയുടെ അനുഭവം മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷിക്കുന്നു

anusree-airportനടി അനുശ്രീയില്‍ നിന്ന് ഒരു കട്ടന്‍ ചായയ്ക്കും രണ്ട് പഫ്‌സിനും കൂടി 680 രൂപ ഈടാക്കിയ കോഫി കോപ്പിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നടപടി. തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായ സംഭവം അന്വേഷിക്കാന്‍ മുനുഷ്യാവകാശ കമ്മിഷല്‍ ഉത്തരവിട്ടു.

എയര്‍പോര്‍ട്ട് ഡയറക്ടര്‍, കിച്ചണ്‍ റസ്‌റ്റോറന്റ് മാജേര്‍, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമ്മിഷന്‍, ലീഗല്‍ മെട്രോളജി കമ്മിഷണര്‍ എന്നിവര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. നവംബര്‍ ഒന്നിനു തിരുവനന്തപുരത്തു നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സല്‍ പി. മോഹന്‍ദാസിന്റേതാണ് ഉത്തരവ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!