ലൈംഗികാരോപണം: കിം കി ഡ്യുക്കും പെട്ടു

ലൈംഗികാരോപണം: കിം കി ഡ്യുക്കും പെട്ടു

ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡ്യുക്ക് ലൈംഗികാരോപണകുടുക്കില്‍. 2013ലെ മോബിയസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കിം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. ദക്ഷിണകൊറിയയിലെ ഒരു ടെലിവിഷന്‍ പി.ഡി. നോട്ട്ബുക്ക് എന്ന പരിപാടിയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സമ്മതപ്രകാരം ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ബലംപ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ഒരു സ്ത്രയെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് കിം കി ഡ്യുക്കിന്റെ വിശദീകരണം. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ കിം കി ഡ്യുക്കിന്റെ സിനിമകള്‍ക്ക് ധാരാളം ആരാധകരാണുള്ളത്. ലൈംഗികാതിപ്രസരവും വന്യമായ ക്രൂരതകളും മറയില്ലാതെ ചിത്രീകരിക്കുന്ന ശൈലിയാണ് ഡ്യുക്കിന്റേത്. അദ്ദേഹത്തിന്റെ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് മേളയില്‍ ലഭിച്ചിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!