സീരിയല്‍ താരം പ്രത്യുഷ ആത്മഹത്യ: കാമുകന്‍ രാഹുല്‍ രാജ് സിംഗിനെതിരെ പൊലീസ് കേസ്

സീരിയല്‍ താരം പ്രത്യുഷ ആത്മഹത്യ: കാമുകന്‍ രാഹുല്‍ രാജ് സിംഗിനെതിരെ പൊലീസ് കേസ്

pratyusha banerjeeമുംബൈ: സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ രാഹുല്‍ രാജ് സിംഗിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രത്യുഷയെ ഭീഷണിപ്പെടുത്തിയതിനും, മര്‍ദ്ദിച്ചതിനും രാഹുലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രത്യുഷയുടെ മാതാവ് സോമ ഭഗൂര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യുഷയുടെ മരണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത രാഹുല്‍ ഇപ്പോള്‍ ആശുപത്രിയിലാണുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!