ബോബി സിംഹ- രശ്മി വിവാഹം ഏപ്രില്‍ 22ന്

ബോബി സിംഹ- രശ്മി വിവാഹം ഏപ്രില്‍ 22ന്

bobby-simha-reshmi-menons-engagementഹൈദരാബാദ്: നടന്‍ ബോബി സിംഹയുടെയും രശ്മി മേനോന്റെയും വിവാഹം ഏപ്രില്‍ 22ന് തിരുപ്പതിയില്‍ വെച്ച് നടക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. ഏപ്രില്‍ 24 ന് നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ റിസപ്ഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ബോബിയാണ് വിവാഹ തിയതി പുറത്തുവിട്ടത്. ശക്തിവേല്‍ പെരുമാള്‍സാമി ഒരുക്കിയ ‘ഉറുമീന്‍’ എന്ന ചിത്രത്തിലൂടെയാണ് ബോബിയും രശ്മിയും അടുത്തത്. കുറച്ചുപേരെ മാത്രം ഉള്‍പ്പെടുത്തി നവംബര്‍ 8ന് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!