ജിഷയെ കൊലപ്പെടുത്തിയ കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് കെപിഎസി ലളിത

kpac lalitha 1കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് പ്രശസ്ത നടി കെപിഎസി ലളിത. ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇടതുസഹയാത്രികരായ വനിതകള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകായിരുന്നു ലളിത. “ആ അമ്മ എത്രപാത്രം കഴുകിയും എത്ര എച്ചില്‍ വാരിയുമായിരിക്കും മകളെ എല്‍എല്‍ബി വരെ പഠിപ്പിച്ചത്. എന്നിട്ടെന്തായി ? ഒന്നും ആകാതെകണ്ട് എവിടെയോ ഏതോ ഒരു നീചന്റെ കൈയ്യില്‍ പെട്ടിട്ട് അങ്ങനെപോയി. അവനെ അതേപോലെ തന്നെ തൂക്കിക്കൊല്ലണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്”. കെപിഎസി ലളിത പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!