ലീലയുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍

ലീലയുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍

film leelaലോകമെങ്ങും ഓണ്‍ലൈനായി റിലീസ് ചെയ്ത് ചരിത്രം സൃഷ്ടിച്ച രഞ്ജിത്തിന്റെ ലീലയുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍. ഏപ്രിൽ 22ന് റിലീസായ ചിത്രത്തിന്റെ  ക്വാളിറ്റി  പ്രിന്റ് തന്നെയാണ് ടോറന്റ്, ഫേസ്ബുക്ക് എന്നിവിടങ്ങളിലൂടെ വ്യാപിക്കുന്നത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഏതാനും ടോറന്റ് വെബ്‌സൈറ്റുകളിലും ചില ഫെയ്‌സ്ബുക്ക് പേജുകളിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഇറങ്ങിയത്. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയതായി സംവിധായകന്‍ രഞ്ജിത് പറഞ്ഞു. ചിത്രത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിനു പിന്നിലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉണ്ണി ആര്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!