മൂവാറ്റുപുഴ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയില്‍ സംഭവിച്ചതെന്ത് ? ഭാമ പറയുന്നു…

മൂവാറ്റുപുഴ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയില്‍ സംഭവിച്ചതെന്ത് ? ഭാമ പറയുന്നു…

കൊച്ചി: മുവാറ്റുപുഴയില്‍ ഒരു വസ്ത്രവ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയശേഷം വിസമ്മതിച്ചതിന് ആളുകള്‍ തടഞ്ഞു നിര്‍ത്തിയെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് നടി ഭാമ. ഇവന്റ് മാനേജുമെന്റ് മാനേജര്‍ ചമഞ്ഞ് പരിപാടിക്ക് തന്നെ ക്ഷണിച്ച വ്യക്തി ഇരുകൂട്ടരെയും ചതിക്കുകയായിരുന്നുവെന്നും ഭാമ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഭാമ ഫേസ് ബുക്കില്‍ കുറിച്ചു.

പോസ്റ്റില്‍ പറയുന്നതിങ്ങനെ:

യൂണിക് മോഡല്‍സ് ആന്റ് സെലിബ്രിറ്റി മാനേജ്‌മെന്റിന്റെ മാനേജിങ് ഡയറക്ടര്‍ എന്നു പരിചയപ്പെടുത്തിയാണ് ശ്രീജിത്ത് രാജാമണി പരിപാടിക്ക് ക്ഷണിച്ചത്. കടയുടെ ഉദ്ഘാടനത്തിന് രണ്ടര ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നായിരുന്നു കരാര്‍. ഇതില്‍ ഒരു ലക്ഷം രൂപ അഡ്വാന്‍സായും ബാക്കിത്തുക ഉദ്ഘാടന ചടങ്ങിന് മുന്‍പ് കാശായി തരാമെന്നും കാരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ അഡ്വാന്‍സായി അക്കൗണ്ടിലേക്ക് 15,000 രൂപ മാത്രമാണ് വന്നത്.  പ്രൊഫഷന്‍ എന്ന നിലയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഉദ്ഘാടനത്തിനെത്തുമ്പോള്‍ ബാക്കിത്തുത തരുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അവിടെചെന്നതിന് ശേഷം സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. ശ്രീജിത്ത് രാജാമണി എന്നൊരാള്‍ അവിടെ ഉണ്ടായിരുന്നില്ല. ഫോണിലൂടെ അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. എന്റെ പ്രതിഫലത്തിനായി ശ്രീജിത്ത്  50,00bhama0 രൂപ വാങ്ങിയതായി സംഘാടകര്‍ പറഞ്ഞു.

ഞാന്‍ പ്രതിഫലമായി ഒരു ലക്ഷം രൂപയേ ആവശ്യപ്പെട്ടുള്ളൂ എന്ന് സംഘാടകരെ ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു എന്നും അവടെവെച്ച് മനസിലായതായി ഭാമ പറയുന്നു. ഇത് തികച്ചും വഞ്ചനാപരമായ നടപടിയാണ്. ചതിക്കപ്പെട്ടു എന്നത് ശരിക്കും വിഷമിപ്പിച്ചു. സംഘാടകരം ചതിക്കപ്പെട്ടു എന്ന മനസിലായതോടെ ഏറ്റകാര്യം പൂര്‍ത്തീകരിച്ച ശേഷമാണ് അവിടെനിന്നും പോന്നത്.  ശ്രീജിത്ത് രാജാമണിയെപ്പോലുള്ളവരുടെ ചതികളെ കരുതിയിരിക്കാന്‍ സിനിമാ മേഖലയിലുള്ള തന്റെ സുഹൃത്തുക്കള്‍ക്ക് ഭാമ മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഇത്തരം ചതിയന്‍മാര്‍ രക്ഷപെടുന്നില്ലെന്നുള്ളത് ഉറപ്പുവരുത്തണമെന്നും അതിനാല്‍ത്തന്നെ നിയമനപടികളുമായി മുന്നോട്ട് പോകുമെന്നും താരം വ്യക്തമാക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!