നടി പ്രണിത കാറപടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു

star prenithaഹൈദരാബാദ്: തെന്നിന്ത്യയിലെ പ്രമുഖ നടി പ്രണിത കാറപടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. പ്രണിതയും അമ്മയും മാനേജരും സഞ്ചരിച്ച കാര്‍ ഹൈദരാബാദിലെ നല്‍ഗോണ്ട ജില്ലക്കടുത്ത് വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിലേക്ക് പോവുകയായിരുന്നു നടി. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി കാര്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടം നടന്നയുടന്‍ പ്രദേശവാസികള്‍ ഓടിക്കൂടുകയും പരുക്കേറ്റവരെ രക്ഷപ്പെടുത്തുകയും ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!