സുല്‍ത്താന്‍ റെക്കോഡുകള്‍ വാരിക്കൂട്ടി മുന്നേറുന്നു

സുല്‍ത്താന്‍ റെക്കോഡുകള്‍ വാരിക്കൂട്ടി മുന്നേറുന്നു

sultanവിവാദങ്ങള്‍ക്കിടയില്‍ സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താന്‍ പുതിയ ഉയരങ്ങളില്‍. അമീര്‍ ഖാന്റെ റെക്കോര്‍ഡ് തകര്‍ത്ത് 12 ദിവസം കൊണ്ട് ചിത്രം 5000 കോടി കളക്ഷന്‍ നേടി. ഇതോടെ വേഗത്തില്‍ 500 കോടി നേടിയ ചിത്രമായി മാറിയിരിക്കയാണ് സുല്‍ത്താന്‍. ഈ ക്ലബില്‍ എത്തുന്ന ഇന്ത്യയില്‍ നിന്നുള്ള അഞ്ചാമത്തെ സിനിമയാണ് സുല്‍ത്താന്‍.

അമീര്‍ ഖാന്റെ 2014ല്‍ പുറത്തിറങ്ങിയ പികെ 14 ദിവസങ്ങള്‍ കൊണ്ടാണ് 500 കോടി കളക്ഷന്‍ നേടിയത്. അമേരിക്ക കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 52.5 ലക്ഷം ഡോളറും, ഗള്‍ഫ് നാടുകളില്‍ നിന്ന് 74.3 ലക്ഷം ഡോളറും, ഇംഗ്ലണ്ടില്‍ നിന്ന് 15.1 ലക്ഷം യൂറോയുമാണ് സുല്‍ത്താന്‍ നേടിയത്. പാക്കിസ്ഥാനില്‍ നിന്ന് 25.8 ലക്ഷം ഡോളര്‍ കളക്ഷനും സുല്‍ത്താന്‍ നേടി. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മയാണ് സല്‍മാന്റെ നായികയായി എത്തുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!