കടയുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടന്‍ ഭീമന്‍ രഘുവിനെതിരെ പൊലീസ് കേസ് എടുത്തു.

bheeman raghuതിരുവനന്തപുരം: മദ്യലഹരിയില്‍ കടയുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടന്‍ ഭീമന്‍ രഘുവിനെതിരെ പൊലീസ് കേസ് എടുത്തു. വട്ടിയൂര്‍ക്കാവ് പൈപ്പ് ലൈന്‍ റോഡില്‍ ശ്രീലക്ഷ്മി സ്‌റ്റോര്‍ ഉടമ ശ്രീജേഷിനെ
ഭീമന്‍ രഘുവും സുഹൃത്ത് വിഷ്ണുവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെ്‌നനാണ് പരാതി.

ഞായറാഴ്ച വൈകിട്ടാണ് സംഭവം. കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തിയ രഘുവും സുഹൃത്ത് വിഷ്ണുവും ശ്രീജേഷിനോട് ഐസ്‌ക്രീം ആവശ്യപ്പെട്ടു. തുടര്‍ന്ന് കാറിനരികില്‍ ചെന്ന് ശ്രീജേഷ് താരത്തിന് ഐസ്‌ക്രീം നല്‍കി. എന്നാല്‍ പിനെനയും ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ കൊണ്ടുക്കൊടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ശ്രീജേഷ് പറഞ്ഞു. ഇതോടെ കാറില്‍ നിന്നിറങ്ങിയ ഭീമന്‍ രഘുവും സുഹൃത്തും ശ്രീജേഷിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ ശ്രീജേഷ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസ് അന്വേഷിച്ച് വരുകയാണെന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!