സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിന്റെ ആറാം സീസൺ ശനിയാഴ്‌ച ആരംഭിക്കും

കൊച്ചി: ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിന്റെ ആറാം സീസൺ ശനിയാഴ്‌ച ആരംഭിക്കും. ബംഗലൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തിലാണ്‌ ഉദ്‌ഘാടനം. മോഹൻലാൽ തന്നെയാണ്‌ ഇത്തവണയും കേരള സ്‌ട്രൈക്കേഴ്‌സിനെ നയിക്കുന്നത്‌. ബാലയാണ്‌ ടീമിന്റെ പ്ലെയിംഗ്‌ ക്യാപ്‌റ്റൻ.

ഉദ്‌ഘാടന മത്സരത്തിന്‌ ശേഷം അന്ന്‌ വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് തെലുങ്ക്‌ വാരിയേഴ്‌സിനെ നേരിടും. ആസിഫ്‌ അലി, ഉണ്ണിമുകുന്ദൻ, റിയാസ്‌ ഖാൻ, ബിനീഷ്‌ കോടിയേരി, രാജീവ്‌ പിള്ള, മണിക്കുട്ടൻ, വിനുമോഹൻ എന്നിവരും ടീമിലുണ്ട്‌. ജനുവരി മുപ്പത്തി ഒന്നിന്‌ അമ്മ കേരളാ സെ്രെടക്കേഴ്‌സ്‌ കൊച്ചി ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിൽ കർണാടക ബുൾഡോഴ്‌സിനെ നേരിടും.

 


Loading...

COMMENTS

WORDPRESS: 0
DISQUS:
error: Content is protected !!