അസിന് ആറു കോടി രൂപയുടെ വിവാഹ മോതിരം

asin with goodbeബോളിവുഡിലെ താരസുന്ദരിയും മലയാളിയുമായ അസിനും മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയും ഈ മാസം 23ന് വിവാഹിതരാകും. ഡല്‍ഹിയില്‍ വെച്ചാണ് വിവാഹം.

അസിന്റെ വിവാഹമോതിരത്തിന് ഏകദേശം ആറ് കോടി രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ സല്‍മാന്‍ ഖാന്റെ അമ്പതാം പിറന്നാള്‍ ആഘോഷത്തിനെത്തിയ അസിന്റെ വജ്രമോതിരം ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. ഡിസംബര്‍ 27ന് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ രാഹുലും അസിനും ഒന്നിച്ചാണ് പങ്കെടുത്തത്.

വിവാഹത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ക്ഷണക്കത്ത് ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഹര്‍ഭജന്‍ സിംഗ് – ഗീതാ ബസ്ര വിവാഹക്ഷണക്കത്ത് തയ്യാറാക്കിയ അതേ ടീമാണ് ഈ ക്ഷണക്കത്തും തയ്യാറാക്കിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!