ട്വറ്റര്‍ അക്കൗണ്ട് വ്യാജമെന്ന് നടി ലക്ഷ്മി മേനോന്‍

lakshmi-menon-1തന്റെ പേരില്‍ ആക്ടിവ് ആയിരിക്കുന്ന ട്വറ്റര്‍ അക്കൗണ്ട് വ്യാജമാണെന്ന് മലയാളിയായ തമിഴ് നടി ലക്ഷ്മി മേനോന്‍. ആരാധകരോടും സഹപ്രവര്‍ത്തകരോടും ആ അക്കൗണ്ട് ഉപയോഗിക്കുന്നത് താനല്ലെന്നും ഫോളോ ചെയ്യുന്നതും റിപ്ലൈ ചെയ്യുന്നതും നിര്‍ത്തണമെന്നും ലക്ഷ്മി ലക്ഷ്മി മേനോന്‍ പറയുന്നു. ഫെയ്‌സ്ബുക്കിലും ജോലിത്തിരക്കും കാരണം താന്‍ വിരളമായേ പ്രത്യക്ഷപ്പെടാറുള്ളൂ എന്നും താരം കൂട്ടിച്ചേര്‍ത്തു. തമിഴ് ഹൊറര്‍ ചിത്രമായ മിരുത്തനിലും വിജയ് സേതുപതി ചിത്രമായ രെക്കയിലുമാണ് ലക്ഷ്മി മേനോന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കുംകി, ജിഗര്‍താണ്ട, വേതാളം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ ഭാഗ്യനായികയായ ലക്ഷ്മി മലയാളത്തില്‍ ദിലീപിന്റെ അവതാരം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!