മമ്മൂട്ടി കസബ സി.ഐയാകുന്നു

mamooty kasabhaമമ്മൂട്ടി വീണ്ടും പോലീസ് ഉദ്യോഗസ്ഥന്റെ റോളില്‍. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കസബയിലാണ് മമ്മൂട്ടി, രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളിലെത്തുന്നത്.

ഒരു ആക്ഷന്‍ ത്രില്ലറായാണ് ചിത്രമൊരുക്കുന്നത്. നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത് കുമാറാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയുടെ മുന്‍ പോലീസ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിയ്ക്കും സി ഐ രാജന്‍ സക്കറിയയെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജി പണിയ്ക്കരും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ബംഗലൂരുവിലും പരിസരപ്രദേശങ്ങളിലുമാണ് ഷൂട്ടിംഗ് ലൊക്കേഷന്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!