മേക്കപ്പ് കൂടിപ്പോയതിന് നവ്യാ നായര്‍ ക്ഷമാപണം നടത്തി

navya-nair-over makeupമേക്കപ്പ് കൂടിപ്പോയതിന് ക്ഷമാപണം നടത്തി നവ്യാ നായര്‍. ടിവി ചാനലിലെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയ നടി നവ്യാ നായരുടെ മെയ്ക്ക് അപ്പ് കൂടിപ്പോയത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് ആക്ഷേപം ഉയര്‍ത്തിയ ട്രോളന്‍മാര്‍ക്ക് നവ്യയുടെ മറുപടി.

നൃത്ത പരിപാടിയിലെ മേക്കപ്പ് കൂടിപ്പോയെന്ന ആക്ഷേപത്തെ താന്‍ അംഗീകരിക്കുന്നതായും തന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് വിഷമമുണ്ടാക്കിയതായും നവ്യ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തെറ്റ് തെറ്റ് തന്നെയാണ്. ഇനി മുതല്‍ ഇക്കാര്യം ശ്രദ്ധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ തന്നെ ഒരുക്കിയ മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ കുറ്റപ്പെടുത്തരുതെന്നും പോസ്റ്റില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!