മോഹന്‍ലാലിന്റെ ജെ.എന്‍.യു. പോസ്റ്റ്: പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

lal trol 2 ജെ.എന്‍.യു വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച മോഹന്‍ലാലിനെ കടന്നാക്രമിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയ. ലാലിസത്തിനുശേഷം ഇതാദ്യമായാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍ സോഷ്യല്‍ മീഡിയയുടെ പൊങ്കാലയ്ക്ക് ഇരയാകുന്നത്.

മോഹന്‍ലാല്‍ രാഷ്ട്രീയ മുതലലെടുപ്പുകാരെ സഹായിക്കുകയാണെന്ന് ആരോപിച്ച് സംവിധായകന്‍ വിനയന്‍ ഏറ്റുമുട്ടലുകള്‍ക്ക് ആക്കംകൂട്ടി. അമ്പടകള്ളാ സംഘികുട്ടാ എന്ന പോസ്റ്റുമായി മോഹന്‍ലാലിനെ സംഘപരിവാറുകാരനായി ചിത്രീകരിക്കുന്നതു മുതല്‍ നിരവധി പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. നിരവധി പ്രമുഖര്lal trol 1‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്തെത്തി. അസഹിഷ്ണുതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ അസഹിഷ്ണുത കാട്ടുന്നതെന്ന് മറുപടിയുമായി മോഹന്‍ലാല്‍ അനുകൂലികളും സജീവമാണ്.

1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ സഞ്ജയ് ദത്തിന് ജയില്‍മോചനം നല്‍കണമെന്ന് ആവശ്യപ്പെട്ട മോഹന്‍ലാലിന്റെ പഴയ നിലപാട്, ആനക്കൊമ്പ് കേസ് തുടങ്ങിയവയും സജീവ ചര്‍ച്ചയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!