സംവിധായകന്‍ രാജേഷ് പിള്ളയുടെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: സിനിമ സംവിധായകന്‍ രാജേഷ് പിള്ളയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും നാളെ വരെ ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരുമെന്നും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി.

ലിവര്‍ സിറോസിസ് ബാധിതനായ അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടയിലാണ് അദ്ദേഹം ഏറ്റവും പുതിയ ചിത്രമായ വേട്ടയുടെ ലൊക്കേഷനില്‍ എത്തിയിരുന്നത്. വേട്ട തീയേറ്ററുകളില്‍ എത്തുന്ന സമയത്താണ് അദ്ദേഹം ആശുപത്രിയിലാകുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!