തെരഞ്ഞെടുപ്പ് ചൂടിന് ആവേശം കൂട്ടി ലഹരിയും കള്ളപ്പണവും

തെരഞ്ഞെടുപ്പ് ചൂടിന് ആവേശം  കൂട്ടി ലഹരിയും കള്ളപ്പണവും

  • ഒഴുകുന്ന കോടികളുടെ ഉറവിടം ഏജൻസികൾ അന്വേഷിക്കും

  • ലഹരി ഉപയോഗം അതിരുകടക്കുന്നു

drug and electionതിരുവനന്തപുരം: ചിത്രം തെളിഞ്ഞു. തെരഞ്ഞെടുപ്പിന് ചൂട് കൂടി തുടങ്ങി. ആവേശം കൂട്ടാൻ സംസ്ഥാനത്ത് ലഹരിയും കള്ളപ്പണവും കണക്കില്ലാതെ ഒഴുകുന്നത് ഏജൻസികൾക്ക് തലവേദന.

കേരളത്തിലേക്ക് ഒഴുകി തുടങ്ങിയിരിക്കുന്ന അനധികൃത മദ്യം, സ്പിരിറ്റ്, ലഹരി പദാർത്ഥങ്ങൾ എന്നിവയ്ക്കു പുറമേ കള്ളപ്പണം തടയാനും അടിയന്തര നടപടി വേണമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. എന്നാൽ കാര്യമായ നടപടികൾക്ക് ഒരു കേന്ദ്രത്തിൽ നിന്ന് മുൻകൈയുണ്ടായിട്ടില്ല. എന്നാൽ പേരിനുവേണ്ടിയുള്ള പരിശോധനകളുമായി എല്ലാ എജൻസികളും രംഗത്തുണ്ട്.

സംസ്ഥാനത്തേക്ക് സ്പിരിറ്റിനെക്കാളും കൂടുതലായി ഇപ്പോൾ എത്തുന്നത് അനധികൃത മദ്യവും സെക്കൻസ് മദ്യവുമാമെന്നാണ് ഏജൻസികളുടെ കണ്ടെത്തലുകൾ. സ്പിരിറ്റിത്തെിച്ച് വ്യാജ മദ്യമുണ്ടാക്കുന്ന ചെറിയ യൂണിറ്റുകൾ കുമളിമാതിരി പെരുകുന്നുണ്ടെങ്കിലും അതിലെ റിസ്‌ക് ഒഴിവാക്കാനാണ് ഒരു വിഭാഗം സെക്കൻസ് മദ്യത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. അതിനാൽ തന്നെ സംസ്ഥാനത്ത് ഇപ്പോഴും സ്പിരിറ്റ് വില ലിറ്ററിന് 250 രൂപയ്ക്കടുത്താണ്.

ചുവരെഴുത്തും പോസ്റ്ററൊട്ടിപ്പും കഴിഞ്ഞ് വരുമ്പോൾ കുപ്പി നിർബന്ധം പിടിക്കുന്നവരുടെ കാലം കൂടിയാണെന്നാണ് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരുടെ പക്ഷം. ഇല്ലെങ്കിൽ നാളെ വേറെ ആളെ കണ്ടെത്തണം. കള്ള് വേണ്ട കളർ മതിയെന്നാണത്രേ ഇത്തരക്കാരുടെ ഇപ്പോഴത്തെ മുദ്രാവാക്യം. തെരഞ്ഞെടുപ്പ് ചൂടിന്റെ മറവിൽ കഞ്ചാവും ബ്രൗൺഷുഗറും എന്തിന് ഹാഷിഷും ഇപ്പോൾ നമ്മുടെ കേരളത്തിൽ ലാവിഷാണ്. നാക്കിനടയിൽ സൂക്ഷിക്കുന്ന എൽഎസ്ടി പേപ്പർവരെ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമെല്ലാം ലാവിഷായിട്ടും അധികാരികൾക്ക് എന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്.

എന്തുതന്നെയായാലും നേതാക്കന്മാർക്കും സ്ഥാനാർത്ഥികൾക്കും പ്രവർത്തകരെ പിടിച്ചു നിർത്തിയേ മതിയാകൂ. വോട്ടർമാരുടെ മനസിലേക്ക് കയറികൂടണം. ഇതിന് പണം വേണം രസീതുകുറ്റിയുമായി കിട്ടാവുന്നിടങ്ങളിൽ നിന്നെല്ലാം പിരിക്കുന്നുണ്ട്. അബ്കാരികളുടെ ബാറുകൾ പൂട്ടിച്ചതിന്റെ ഗതികേട് ആദ്യമായി അനുഭവിക്കുന്നത് ഇപ്പോഴാണ്. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കണക്കെടുത്താൽതന്നെ നൂറു കോടിയ്ക്കു പുറത്തു വരും തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്നതു പ്രകാരമുള്ള തെരഞ്ഞെടുപ്പ് ചെലവ്. ഗ്രാമപഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി ചെലവാക്കുന്നത് 10,000 രൂപയായിരിക്കില്ലെന്ന് എല്ലാവർക്കുമറിയാം. അഞ്ചിരട്ടിയിലെങ്കിലും നിക്കുമോ ?. അങ്ങനെയെങ്കിൽ ഏറ്റവും കുറഞ്ഞത് 500 കോടി രൂപയ്ക്കു മുകളൽ പോകും സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ്. ഇക്കാര്യം പരിശോധിക്കുമന്ന് അധികാരികൾ പറയുമ്പോഴും എല്ലാം പതിവുപോലെ പുരോഗമിക്കുകയാണ്.

എവിടുന്നെല്ലാം പണം ഒഴുകന്നെതാണ് സർക്കാർ ഏജൻസികളെ കുഴയ്ക്കുന്നത്. എല്ലാവരുടെയും കാര്യമായതിനാൽ അധികാരത്തിലുള്ളവർ മാത്രമല്ല, നടപടിയെടുത്താൻ കണ്ണുരുട്ടാത്തവരുണ്ടാകില്ല. കാര്യമായ പരിശോനകൾ നടക്കുന്നില്ലെന്ന് അധികാരികൾ തന്നെ സമ്മതിക്കുന്നു. സാമ്പത്തിക ഇടപാടുകൾ കർശനമായി പവിശോധിക്കാൻ ദേശീയ എജൻസികൾ അടക്കം തീരുമാചിട്ടിുണ്ട്. സഹകരണ ബാങ്കുകളിലെ കള്ളപ്പണനിക്ഷേപങ്ങൾ അടക്കം തെരഞ്ഞെടുപ്പിനായി പിൻവലിക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഈ മേഖലകളിലിപ്പോൾ പരിശോധനകൾ പേരിലൊതുങ്ങുകയാണ്. ഈ മേഖലയിലെ നിക്ഷേപങ്ങളിൽ 30,000 കോടിയോളം രൂപ കണക്കിൽപെടാത്തതാണെന്നാണ് കണക്കുകൂട്ടൽ. മുൻവർഷങ്ങളിലും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കാരണം ബഹുഭൂരിപക്ഷം സഹകരണ സംഘങ്ങളും അന്വേഷണത്തോട് സഹകരിച്ചിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!