ഉമ്മൻ ചാണ്ടിയുടെ അധികാര തുടർച്ചാ മോഹത്തിനു കരിനിഴൽ വീഴ്ത്തി ലീഗിന്റെ ചുവടുമാറ്റം

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അധികാര തുടർച്ചാ മോഹത്തിനുമേൽ കരിനിഴൽ വീഴ്ത്തി മുസ്ലീം ലീഗിന്റെ ചുവടുമാറ്റം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേദികളിൽ ലീഗിനുനേരെ സി.പി.എമ്മോ ഘടകക്ഷികളോ ആക്രമണം അഴിച്ചുവിടില്ല. സി.പി.എമ്മുമായുള്ള അടുപ്പം സുഗമമായാൽ നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും രാഷ്ട്രീയ സമവാക്യങ്ങൾ കേരളത്തിൽ മാറിമറിയും.

തദ്ദേശ തെരഞ്ഞെടുപ്പ് പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണ കളരിയായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. യു.ഡി.എഫ് വേണ്ടെന്നുവച്ച പി.സി. ജോർജ് ഇടതു കുടക്കീഴിൽ അഭയം തേടുമ്പോൾ മുന്നണിയിലെ ഒരു പ്രബല പാർട്ടി കൂടി ഇടത്തോട്ടു ചരിയുന്നതിന്റെ ലക്ഷങ്ങളാണ് കാണുന്നത്. മലബാറിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് സി.പി.എമ്മുമായി ലീഗ് അടക്കുന്നു. കോൺഗ്രസുമായുള്ള അടുപ്പത്തിലെ വിള്ളൽ വർദ്ധിക്കുകയും ചെയ്യുന്നു.

ഇത്തവണത്തെ സൗഹൃദ മത്സരത്തിൽ ഈ വിള്ളൽ പ്രകടമാണ്. ബി.ജെ.പിയും എസ്.എൻ.ഡി.പിയും ചേർന്ന് ആരംഭിച്ചിട്ടുള്ള ലീഗിനെ ചൂണ്ടിയുള്ള ന്യൂനപക്ഷ പ്രീണനത്തെ ചെറുക്കാൻ കോൺഗ്രസ് വേണ്ട രീതിയിൽ രംഗത്തിറങ്ങാത്തതും അതൃപ്തി വർദ്ധിപ്പിച്ചിട്ടുണ്ട്. ബി.ജെ.പി നീക്കത്തെ പ്രതിരോധിക്കാൻ ഇടതു ക്യാമ്പുകൾ രംഗത്തുവന്നതാണ് പുതിയ അടുപ്പത്തിനു വഴിയൊരുക്കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 2
error: Content is protected !!