മാർഗനിർദേശത്തിനു പുല്ലുവില; അവർ നെട്ടോട്ടമോടുകയല്ലേ

തിരുവനന്തപുരം: സ്ഥാനാർത്ഥികളും നേതാക്കളും തലങ്ങും വിലങ്ങും ഓടുകയാണ്. ദിവസങ്ങളേയുള്ളു വിധി നിർണയത്തിന്. പ്രചാരണത്തിന് ചൂടു പിടിച്ചതോടെ നാടും നഗരവും ഫഌക്‌സും പോസ്റ്ററുമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശത്തിനെല്ലാം പുല്ലുവിലയായി.

പൊതു നിരത്തുകളിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാൻ പാടില്ലെന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശമുണ്ടെങ്കിലും റോഡുകൾ പൂർണമായും കൈയേറി സ്ഥിതിയാണ് കേരളത്തിലങ്ങോളമിങ്ങോളം. സ്വകാര്യ വ്യക്തികളിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയശേഷം മാത്രമേ തെരഞ്ഞെടുപ്പു ചട്ടപ്രകാരം ബോർഡുകളും ഫഌ്‌സുകളും പോസ്റ്ററുകളും സ്ഥാപിക്കാൻ പാടുള്ളൂ. അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ സമയം അനുവദിച്ചിട്ടും മിക്കയിടത്തും സ്ഥാനാർഥികളും പ്രവർത്തകരും ഇതിന് തയാറായിട്ടില്ല.

പകരം എതിർ സ്ഥാനാർഥികളെ വെല്ലുന്ന തരത്തിലുള്ള പരസ്യങ്ങൾ ഉയർത്തുകയാണ്. ട്രാഫിക് ഐലന്റുകൾ, ഡിവൈഡറുകൾ, ഹൈമാക്‌സ് ലൈറ്റ് തൂണുകൾ എന്നിവിടങ്ങളിലെല്ലാം പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. പൊതുനിരത്തുകളിലുള്ള പ്രചാരണ വസ്തുകൾ നോക്കിയാൽപോലും അനുവദിച്ചിട്ടുള്ളതിന്റെ എത്രയോ ഇരട്ടി സ്ഥാനാർത്ഥികൾ ചെലവാക്കുന്നുവെന്ന് തെളിയും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!