കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഴിച്ചുപണി ? പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് നീട്ടിവച്ചു, സുധീരന്‍ ഇറങ്ങുമോ ?

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഴിച്ചുപണി ? പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് നീട്ടിവച്ചു, സുധീരന്‍ ഇറങ്ങുമോ ?

VM-OC-CONGപ്രത്യേക ലേഖകന്‍

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട അടിപിടിക്കൊടുവില്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വീണ്ടും അഴിച്ചുപണി ? തലസ്ഥാന ജില്ലയിലെ സിറ്റിംഗ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് മാറ്റി വച്ചു. മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ വി.എം. സുധീരനു മേല്‍ വീണ്ടും ഹൈക്കമാന്റ് സമ്മര്‍ദ്ദം.

 മന്ത്രിമാര്‍ക്ക് സീറ്റ് ഉറപ്പാക്കാന്‍ മത്സരരംഗത്തു നിന്ന് പിന്‍മാറുന്ന നിലപാടുവരെ സ്വീകരിച്ച ഉമ്മന്‍ചാണ്ടിക്ക് ബെന്നി ബഹനാനെ സംരക്ഷിക്കാന്‍ സാധിച്ചില്ല. അപ്രതീക്ഷിതമായ നീക്കങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചശേഷവും കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത്. ഹോപ്‌സിന് ഭൂമി വിട്ടുകൊടുത്ത തീരുമാനം മന്ത്രിസഭാ തന്നെ റദ്ദാക്കി. ഇതിനിടെയാണ്, പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചില മാറ്റങ്ങള്‍ക്ക് നീക്കം നടക്കുന്നത്.

കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ സിറ്റിംഗ് എം.എല്‍.എയുടെ തലസ്ഥാന ജില്ലയിലെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് മരവിപ്പിച്ചിരിക്കുന്നത്. ഔദ്യോഗികമായി പ്രചാരണം തുടങ്ങുന്നത് നീട്ടിവച്ചു. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന ഇവിടെ മണ്ഡലം കണ്‍വന്‍ഷന് ബുക്ക് ചെയ്തിരുന്നു കല്യാണ മണ്ഡപത്തിലെ തീയതി റദ്ദാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മണ്ഡലത്തിലേക്ക് സമയം അനുവദിച്ചശേഷമാണ് പരിപാടി മാറ്റിയത്. മണ്ഡലത്തിലെ പ്രാദേശിക കാരണങ്ങളാലാണ് തെരഞ്ഞെടുപ്പ് പരിപാടികള്‍ തുടങ്ങുന്നത് നീട്ടിയതെന്ന് നേതാക്കള്‍ പറയുന്നത്. എന്നാല്‍, ഉന്നതതല ഇടപെടലാണ് കാരണമെന്നാണ് സൂചന.

ഈ മാസം 12നു ശേഷം പ്രവര്‍ത്തനങ്ങളില്‍ സജീവമായാല്‍ മതിയെന്നാണ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നല്‍കിയ സന്ദേശമെന്നറിയുന്നു. മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിന്‍മാറിയ വി.എം സുധീരനെ ഇവിടെ അങ്കത്തിനിറക്കാനുള്ള സാധ്യതകളും ഹൈക്കമാന്റ് പരിശോധിക്കുന്നു. വി.എം സുധീരന്‍ മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍, സിറ്റിംഗ് എം.എല്‍.എ കെ.പി.സി.സി. നേതൃത്വത്തിലേക്ക് വരുമെന്നാണ് പുറത്തുവരുന്ന ഫോര്‍മൂല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!