മോഹന്‍ലാന്‍ ഗണേഷിന് വോട്ടുപിടിച്ചതിനെ ചൊല്ലി അമ്മയില്‍ പൊട്ടിത്തെറി; സലിം കുമാര്‍ രാജിവച്ചു

salim kumarതിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് യുദ്ധം താരസംഘടനനയായ അമ്മയിലേക്ക്. സിനിമാ താരങ്ങള്‍ പരസ്പരം മത്സരിക്കുന്ന പത്തനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബി. ഗണേഷ് കുമാറിന്റെ പ്രചാരണ വേദയില്‍ മോഹന്‍ലാല്‍ എത്തിയതിനെ തുടര്‍ന്നാണ് പൊട്ടിത്തെറി. പ്രതിഷേധവുമായി സലീം കുമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു.

മോഹന്‍ലാലിന് പ്രചാരണത്തിന് പോകണമെങ്കില്‍ അമ്മയുടെ ഭാരവാഹിത്വം രാജിവച്ചു വേണമായിരുന്നു പോകാനെന്നും സലിംകുമാര്‍ പറഞ്ഞു. രാജിക്കത്ത് അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചുകൊടുത്തു. മോഹന്‍ലാലിന്റെ സന്ദര്‍ശനം ജഗദീഷിനെയും ഭീമന്‍ രഘുവിനേയും എത്രമാത്രം വേദനലിപ്പിച്ചിട്ടുണ്ടാവും. അമ്മയില്‍ സാധാരണ അംഗങ്ങള്‍ക്ക് നീതിലഭിക്കണമെന്നും സലീംകുമാര്‍ പറഞ്ഞു.

തന്റെ വേദനയാണ് സലിംകുമാര്‍ പ്രകടിപ്പിച്ചതെന്ന് പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജഗദീഷ് പ്രതികരിച്ചു. മോഹന്‍ലാലിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിനു പിന്നില്‍ ബ്ലാക്ക്‌മെയിലിംഗ് രാഷ്ട്രീയമുണ്ടെന്നും ജഗദീഷ് പ്രതികരിച്ചു. അതേസമയം, സലീം കുമാര്‍ ആരോപിക്കുന്ന നിയമങ്ങളൊന്നും അമ്മയിലിലെന്നാണ് ഭാരവാഹികളുടെ പ്രതികരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!