സ്ഥാനാർത്ഥികളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു, വിമർത്ത് തീരുമാനം എടുക്കാൻ മണിക്കൂറുകൾ

തിരുവനന്തപുരം: നാമനിർദേശപത്രികാ സമർപ്പണത്തിന്റെയും സൂക്ഷ്മ പരിശോധനയുടെയും സമയം കഴിഞ്ഞിട്ടും സ്ഥാനാർത്ഥികളുടെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നു. തങ്ങളുടെ ഭാവി തുലാസിലാക്കുന്ന റിബലുകൾക്ക് പിൻമാറാൻ ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം.

റിബലുകളെ ഏതു വിധേനയും ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികളും പാർട്ടി നേതാക്കന്മരും. വാഗ്ദാനങ്ങൾ, വിരട്ടൽ, തലോടൽ തുടങ്ങി അറിയാവുന്ന എല്ലാ നമ്പറുകളും എടുത്തു പയറ്റുകയാണവർ. ഇക്കുറി മിക്ക പാർട്ടിക്കാർക്കും റിബലുകൾ വലിയ തലവേദനയാണ്. ഇന്നു മൂന്നു മണി കഴിയുമ്പോഴും അവർ ഉറച്ചു നിൽക്കുന്നവർ പല സ്ഥലങ്ങളിലും ഭരണം തന്നെ നിശ്ചയിക്കുന്ന രീതിയിൽ ഭീഷണി ഉയർത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

വിമതരെ പാർട്ടിയിൽ തുടരാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് അടക്കമുള്ള പാർട്ടി നേതൃത്വങ്ങൾ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, ഘടകകക്ഷികൾ തമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്നു പ്രഖ്യാപിക്കപ്പെട്ട മത്സരങ്ങൾ പലതും സംസ്ഥാനത്ത് സൗഹൃദ മത്സരങ്ങളായി തുടരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട.

വൈകുന്നേരത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചിത്രങ്ങൾ വ്യക്തമാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!